തിരുവനന്തപുരം | പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നവരെ ഘട്ടം ഘട്ടമായി പുറത്താക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 140 ലധികം പേരെ ഇത്തരത്തില്‍ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ല.
ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാര്‍ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ല. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മികച്ചതാക്കാന്‍ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി മര്‍ദനങ്ങള്‍ക്കെതിരെ സീറോ ടോളറന്‍സ് നയം കൊണ്ടുവരും. ഫയര്‍ സര്‍വീസിനെ സമഗ്ര ദുരന്ത നിവാരണ സര്‍വീസാക്കി മാറ്റും .
പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കും
സംസ്ഥാനത്തിന്റെ മധ്യ മേഖലയില്‍ പുതിയ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2031 ഓടെ എല്ലാ പോലീസ് സ്റ്റേഷനുകളും പേപ്പര്‍ മുക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ പരിശോധിക്കാന്‍ എ ഐ ഇന്റഗ്രേറ്റഡ് യൂണിറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. .
