റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു.

November 3, 2025 - 4:37 am

ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയിലെ മതോഡ ഗ്രാമത്തിനടുത്തുള്ള ഭാരത് മാല ഹൈവേയിലാണ് സംഭവം. ബിക്കാനീറിലെ കോലായത്ത് ക്ഷേത്രത്തിലെ കപില്‍ മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് ദുരന്തത്തില്‍പ്പെട്ടത്. .

കപില്‍ മുനി ആശ്രമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് ദുരന്തത്തില്‍പ്പെട്ടത്.

സംഭവത്തില്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സയും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. .മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *