ചങ്ങനാശേരി: ശബരിമല സ്വർണക്കൊള്ളയില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട മുരാരി ബാബുവിന്‍റെ രാജി എഴുതി വാങ്ങി എൻഎസ്‌എസ്.എൻഎസ്‌എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്‍റായിരുന്നു മുരാരി ബാബു. വിവാദ കാലയളവില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ഇയാളുടെ രാജി എഴുതി വാങ്ങിയത്.
സ്വർണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി
ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് നടപടി.സ്വർണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്
