കീവ്: കിഴക്കൻ യുക്രെയ്നിലെ ഡോബ്രോപ്പിലിയയ്ക്ക് സമീപം കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തി.എന്നാല്‍ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.
റഷ്യൻ സേന പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്നും യുക്രെയ്ൻ സൈന്യം
ഡോബ്രോപ്പിലിയയുടെ കിഴക്കൻ മേഖല പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. മേഖലയില്‍ യുക്രെയ്ൻ സൈന്യം പ്രതിരോധം വർധിപ്പിച്ചിരിക്കുകയാണ്. റഷ്യൻ സേന പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഒന്നൊന്നായി ഉടൻ തിരിച്ചുപിടിക്കുമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു.
യുക്രെയ്ൻ ‘ആക്രമണാത്മകമായി നീങ്ങാൻ’ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ്
റഷ്യയുടെ മുന്നേറ്റത്തിനെതിരെ യുക്രെയ്ൻ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് വ്‌ളോഡിമിർ സെലൻസ്‌കി അറിയിച്ചിട്ടുണ്ട്. യുക്രെയ്ൻ ‘ആക്രമണാത്മകമായി നീങ്ങാൻ’ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും എവിടെയാണ് റഷ്യക്കെതിരെ തിരിച്ചടി നല്‍കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല
