റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളാപ്പള്ളി നടേശൻ്റെ വ്യക്തി അധിക്ഷേപ പരാമർശത്തിനെതിരെ കടുത്ത മറുപടിയുമായി മന്ത്രി കെ ബി. ഗണേഷ്കുമാർ

തൃശ്ശൂര്‍: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദപരമായ വ്യക്തി അധിക്ഷേപ പരാമർശത്തിനെതിരെ കടുത്ത മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബിഗണേഷ്കുമാർ രംഗത്തെത്തി .അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാർ പറഞ്ഞത് .. വെള്ളാപ്പള്ളിക്ക് മറുപടി ഇല്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു

വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്.

വെള്ളാപ്പള്ളിയുടെ ലെവല്‍ അല്ല തന്‍റെ ലെവല്‍. പക്വതയും സംസ്കാരവും ഇല്ലാത്തരീതിയിലുള്ള വളരെ തരംതാഴ്ന്ന വ്യക്തി അധിക്ഷേപമാണ് തനിക്കെതിരെ വെള്ളാപ്പള്ളി നടത്തിയതെന്നും ഗണേഷ്‌കുമാർ പറഞ്ഞു . താൻ ആ രീതിയില്‍ താഴാൻ ആഗ്രഹിക്കുന്നില്ലന്നും അദ്ദേഹം വെളിപ്പെടുത്തി . വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്.

ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണ്.

മന്ത്രി കെ ബി;ഗണേഷ്കുമാറിനെതിരെ ഗുരുതര പരാമർശങ്ങളാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും സരിതയെ ഉപയോഗിച്ച്‌ മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേഷ് കുമാറാണെന്നും ഇത്തരത്തിലുള്ള വളരെ നിലവാരമില്ലാത്ത രീതിയിലുള്ള വിമർശനങ്ങള്‍ ആണ് വെള്ളാപ്പള്ളി ആരോപിച്ചത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *