തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ് സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഡി ഡി ഇയുടെ അന്വേഷണത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. ഒക്ടോബർ 15 ന് രാവിലെ 11 മണിക്കകം പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്
ശിരോവസ്ത്രം ധരിച്ചെത്തിയ മകളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു
എറണാകുളം പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ മകളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയെന്ന് പിതാവ് പരാതിപ്പെട്ടിരുന്നു. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ ക്ലാസ്സില്‍ കയറ്റാതിരുന്നത്. ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിയെ പുറത്ത് നിര്‍ത്തുകയുംഅഹങ്കാരിയെന്ന് വിളിക്കുകയും മറ്റ് കുട്ടികളുടെ മുന്നില്‍ പരിഹസിക്കുകയും ചെയ്തുവരുന്നതായി അനസ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
