മീനടം: വീടിന്റെ പോർച്ചിൽനിന്ന് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. മീനടം കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 13 തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം
നാട്ടുകാർചേർന്ന് കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
വീടിന്റെ ഗെയ്‌റ്റ് തുറക്കുന്നതിന് അമ്മയെ സഹായിക്കാനെത്തിയപ്പോൾ കാർ പിന്നിലേക്ക് ഉരുളുകയായിരുന്നു. പോർച്ചിൽനിന്ന് കുത്തനെയുള്ള ഇറക്കത്തിൽ വേഗത്തിലെത്തിയ കാറിനടിയിൽ ഇവർ പെട്ടുപോയി. ശബ്ദംകേട്ടെത്തിയ നാട്ടുകാർചേർന്ന് കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഗെയ്‌റ്റും തകർന്നു. ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. അന്നമ്മ എൽഐസി ഏജന്റാണ്. ഭർത്താവ്: തോമസ് കോരയും മൂത്തമകൻ സുബിൻ കെ. തോമസും വിദേശത്താണ്.സംസ്കാരം പിന്നീട്
