തിരുവനന്തപുരം: വിവിധ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവൻ പ്രമാണ്‍ പോർട്ടല്‍ മുഖേന നല്‍കിയ ഡിജിറ്റല്‍ ലൈഫ് സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട ജില്ല ഇൻഫർമേഷൻ ഓഫീസ്/ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസില്‍ നവംബർ 30നകം സമർപ്പിക്കണം.
മറ്റൊരാള്‍ മുഖേന സമർപ്പിക്കുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൂടി നല്‍കണം. ലൈഫ് സർട്ടിഫിക്കറ്റിന്‍റെ മാതൃക പിആർഡി വെബ്സൈറ്റില്‍ ലഭ്യമാണ്
