പുനലൂര്‍ മുക്കടവിൽ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ്‌ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.

പൊലീസെത്തി അന്വേഷണം ആരംഭിച്ചു

പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍നിന്നും അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്. പുനലൂര്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →