പകല്‍ സമയം വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍

തിരുവല്ലം: പകല്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട വെളളപ്പാറ വട്ടക്കാവ് സ്വദേശി അനൂപ് (44), ഇയാളുടെ സുഹൃത്ത് കരമന നെടുങ്കാട് സ്വദേശി ബിജു എന്ന ഉണ്ണി (36) എന്നിവരാണ് അറസ്റ്റിലായത്. മുട്ടയ്ക്കാട് സ്വദേശി സന്തോഷിന്റെ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു

വീടിന്റെ മുന്‍വാതില്‍ അടയ്ക്കാതെ ഉറങ്ങാന്‍ കിടന്നു

സന്തോഷ് ഉച്ചയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അടയ്ക്കാന്‍ മറന്നുപോയിരുന്നു. ഈ സമയം അതുവഴിപോയ അനൂപ്, വീടിനുള്ളില്‍ കയറി മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ഫോണ്‍ സുഹൃത്തായ ഉണ്ണിയുടെ പക്കല്‍ വില്‍ക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.

അനൂപും ഉണ്ണിയും പിടിയിലാകുന്നു

വൈകീട്ട് സന്തോഷ് ഉണര്‍ന്നപ്പോഴാണ് ഫോണ്‍ കാണാനില്ലെന്ന് മനസിലാക്കിയത്. തുടര്‍ന്ന് തിരുവല്ലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.എച്ച്.ഒ. ജെ.പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനൂപും ഉണ്ണിയും പിടിയിലാകുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →