ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

കൊല്ലം | രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത് എന്നിവരാണ് മരിച്ചത്. സെപ്തംബർ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്. ഒരു ബൈക്കില്‍ മൂന്ന് പേരും മറ്റൊരു ബൈക്കില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. ബൈക്കുകള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →