റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിവ് ഇൻ പങ്കാളിയായ 42-കാരനെ യുവതി കുത്തിക്കൊന്നു

August 4, 2025 - 7:26 am

ന്യൂഡല്‍ഹി: ഗുരുഗ്രാമിൽ ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്. ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിലാണ് യഷ്മീത് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഒരുകൊല്ലത്തിലേറെയായി ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു

ഹരിഷും യഷ്മീതും ഒരുകൊല്ലത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെ ച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നെന്നാണ് വിവരം. ആ​ഗസ്റ്റ് 2 ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്കുണ്ടാവുകയും യഷ്മീത് കത്തികൊണ്ട് ഹരിഷിനെ കുത്തുകയുമായിരുന്നു.

ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്ന് ഹരിഷിന്റെ ബന്ധു

അതേസമയം, കുത്തേല്‍ക്കുന്നതിന് തലേന്ന് ഹരിഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരിഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരിഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടുപിറ്റേന്ന് രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരിഷ് മരിച്ചതായി അറിയിക്കുകയും ചെയ്‌തെന്നും ഭരത് കൂട്ടിച്ചേര്‍ത്തു.

വിജയിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്.

അറസ്റ്റിലായ യഷ്മീതിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹരിഷിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. വിജയിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. എന്തിനാണ് ഭരതില്‍നിന്ന് ഏഴുലക്ഷം രൂപ ഹരിഷ് വാങ്ങിയത് എന്നതിനെക്കുറിച്ച് ഇയാളോട് ചോദിക്കുമെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *