വി.എസ്. പഠിച്ച സ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണം; ജി. സുധാകരന്‍

പറവൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പഠിച്ച പറവൂര്‍ ഗവ. സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി മുന്‍മന്ത്രി ജി. സുധാകരന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തയച്ചു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നതായും സുധാകരൻ വ്യക്തമാക്കി.

വി.എസിന്റെ വീടിന് തൊട്ടടുത്താണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നും അതുകൂടി കണക്കിലെടുത്ത് സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഉചിതമായിരിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന ശുഭപ്രതീക്ഷയും ജി. സുധാകരൻ പങ്കുവെച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →