റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

July 24, 2025 - 5:05 am

ഹരിപ്പാട് | കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിയപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരുവാറ്റ സ്വദേശി മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്. പുത്തന്‍ പറമ്പില്‍ (കൊച്ചിത്തറയില്‍) ഷമീറിന്റെ മകനാണ്. ജൂലൈ 23 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുല്‍ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോള്‍ മുങ്ങിതാഴുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികള്‍ കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് സുലേഖ ബീവി. സഹോദരി: സന ഫാത്തിമ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *