പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. വീട്ടില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ നാലുപേരെ പ്രതി ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആര്‍.

പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ പ്രതിയാണ് കുട്ടിയെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍

ഒരു വര്‍ഷം മുന്‍പ് നടന്ന പീഡനകേസിലെ മുഖ്യ സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ പ്രതിയാണ് കുട്ടിയെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍. പ്രതിയ്ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. മൃതദേഹം പോലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →