പത്തനംതിട്ട | ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിൻ്റെ പ്രതീകാത്മക നഗര പ്രദക്ഷിണം. ആട്ടി ഉലച്ചാണ് കപ്പൽ കൊണ്ടുപോയത്.പത്തനംതിട്ട ഡി സി സിയിൽ നിന്ന് ഇന്നലെ (ജൂലൈ 5) വൈകിട്ടാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്. കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിൻ്റെയും മുഖംമൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് വലിച്ചിഴച്ചതായി പരാതി
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിന് കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബലപ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു. പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. .