ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊല്ലം | സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരം ഒഴിവാക്കാന്‍ ഇടപെടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. . ഈ മാസം 8 നാണ് സൂചന പണിമുടക്ക് നടത്തത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ബസുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് . ബസ്സുടമകളുമായി ആദ്യഘട്ടത്തില്‍ ഗതാഗത കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും ആ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മന്ത്രി തലത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കാന്‍ ആപ്പ് പുറത്തിറക്കും

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നല്‍കാന്‍ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഒന്നര മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. അതോടെ വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സഷന്‍ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ഗതാഗത മന്ത്രി തയ്യാറാവുന്നില്ലെന്ന് ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെര്‍മിറ്റ് പോലും പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →