തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി.
ഭൂരിപക്ഷംവരുന്ന സിൻഡിക്കേറ്റ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടു.
.
രജിസ്ട്രാർ സ്ഥാനത്തുനിന്ന് കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിൻഡിക്കേറ്റ് നിലപാടെടുത്തു. ഭൂരിപക്ഷംവരുന്ന സിൻഡിക്കേറ്റ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് അനിൽകുമാർ വീണ്ടും രജിസ്ട്രാർ ആയി ചുമതലയിൽ പ്രവേശിച്ചത്