തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി. അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്.

ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരും

എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും നടത്തും. ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →