കോട്ടയം \ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംസ്‌കാര ചടങ്ങിന്റെ ചിലവിനായി 50,000 രൂപ ഇന്നുതന്നെ നല്‍കുമെന്നും ബാക്കി പിന്നാലെ നല്‍കുമെന്നും മന്ത്രി വി എന്‍ വാസവന്‍. അറിയിച്ചു..
തിരച്ചില്‍ നിര്‍ത്തിവച്ചു എന്നത് രാഷ്ട്രീയ ആരോപണം
വ്യാഴാഴ്ച(ജൂലൈ 3) വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞതിനാലാണ് അങ്ങോട്ട് പോകാതിരുന്നതെന്നും ഇന്ന് (ജൂലൈ 4) വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.അതേസമയം, അപകടത്തിനു പിന്നാലെ തിരച്ചില്‍ നിര്‍ത്തിവച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു