അടൂര്‍ | പന്തളം എം സി റോഡില്‍ അരമനപ്പടി മാരുതി ഷോറൂമിന്റെ മുന്‍വശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു. ജൂലൈ 4 വെളളിയാഴ്ച വിലെ 8 30ന് ആണ് സംഭവം. അതേ തുടർന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.
ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ബൈക്ക് യാത്രക്കാരനെ ആംബുലന്‍സില്‍ ആശുപത്രിയിലാക്കുകയും റോഡില്‍ വീണ മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കുകയും ചെയ്തു