മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു

കൊല്ലം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യനില തൃപ്തികരമായതോടെയാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ബിന്ദു എന്ന സ്ത്രീയുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടം സന്ദര്‍ശിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ് വീണക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രിയെ സന്ദർശിക്കാനെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ബി ജെ പി പ്രവര്‍ത്തകർ വാക്കുതര്‍ക്കമുണ്ടായി

സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ ആശുപത്രിക്കുവെളിയിൽ ബി ജെ പി പ്രവര്‍ത്തകർ പ്രതിഷേധിച്ചു. അതിനിടെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വീണയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തി. . പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ മന്ത്രിയും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ബാലഗോപാല്‍ പോയതിനു ശേഷവും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →