റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

June 28, 2025 - 1:22 pm

തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു പോലീസുകാര്‍ ആശുപത്രിയിലാണ്. പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തിട്ടുണ്ട്.

സംഭവത്തില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്മജിത്ത് ഉള്‍പ്പെടെയാണ് കസ്റ്റഡിയിലായത്. ആക്രമണത്തില്‍ കൂടുതല്‍ ഗുണ്ടകള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ലഹരി പദാര്‍ത്ഥങ്ങള്‍ ഗുണ്ടകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *