ഇറാന്റെ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ടെല്‍ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്.
.വരും ദിവസങ്ങളില്‍ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സൂചിപ്പിച്ചത്.ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകേണ്ടതാണ്ടതാണെന്ന് ഇസ്രേലി സേനയുടെ അറബി വക്താവ് കേണല്‍ അവിച്ചായി അദ്രായി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ ആരും തിരിച്ചുവരരുത്. ആയുധ ഫാക്ടറികള്‍ക്കു സമീപം തുടരുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇറാന്‍റെ ആണവ ആയുധ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുമെന്നും ഇറേനിയൻ പാമ്പിന്‍റെ തോലുരിക്കുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →