ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

വിയന്ന | ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തില സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമി പിന്നീട് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ജൂൺ10 ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ജാഗ്രതപാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി.

സ്‌കൂള്‍ ഒഴിപ്പിച്ചതായും എല്ലാവരെയും സുരക്ഷിതമായ ഒരു മീറ്റിംഗ് പോയിന്റിലേക്ക് മാറ്റിയതായും പോലീസ്

ഗ്രാസ് നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബോര്‍ഗ് ഡ്രെയര്‍ഷുറ്റ്‌സെന്‍ഗാസ് ഹൈസ്‌കൂളിവലാണ്് വെടിവെപ്പുണ്ടായതെന്നും സംഭവത്തിന് പിന്നാലെ പ്രത്യേക സേനയെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി. രാവിലെ 11.30 ഓടെ സ്‌കൂള്‍ ഒഴിപ്പിച്ചതായും എല്ലാവരെയും സുരക്ഷിതമായ ഒരു മീറ്റിംഗ് പോയിന്റിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →