എടക്കര: നിലമ്പൂർ എടക്കരയിൽ കാട്ടാന കാടിനോടു ചേർന്ന വഴിയിൽ യാത്രക്കാരന്റെ സ്കൂട്ടർ തകർത്തു . നിമിഷനേരംകൊണ്ട് ചവിട്ടിക്കൂട്ടി. സ്കൂട്ടർ തരിപ്പണമാക്കി. അതിലുണ്ടായിരുന്ന യാത്രക്കാരൻ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.നാടുകാണി ചുരം പാതയിൽ ജൂൺ 9തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.കാരക്കോട് പുത്തിരിപ്പാടം തോരത്ത് ഷറഫുദ്ദീൻ ആണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്.
കുതിച്ചെത്തിയ ആനയിൽനിന്ന് ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയായിരുന്നു
ചുരത്തിലെ ഒന്നാം വളവിനു സമീപമാണ് ആന സ്കൂട്ടർ ആക്രമിച്ചു തകർത്തത്. വഴിക്കടവിൽനിന്ന് ഗൂഡല്ലൂരിലേക്കായിരുന്നു യാത്ര. ഒന്നാം വളവിന് സമീപമെത്തിയപ്പോഴാണ് ആന മുന്നിൽപ്പെട്ടത്. കുതിച്ചെത്തിയ ആനയിൽനിന്ന് ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയായിരുന്നു