ഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യസഭയില്‍ എം.പിമാർ ഉന്നയിച്ചപ്പോള്‍ തന്നെ, അത് അനുവദിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്ര വനം വകുപ്പുമന്ത്രി അറിയിച്ചു.
. ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്.
.
ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്.എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്.
നിയമത്തില്‍ ഇത്തരമൊരു കേസ് നിലവിലുള്ളപ്പോൾ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത് ആനയും കടുവയും സംരക്ഷിത പട്ടികയില്‍ തന്നെ തുടരും.കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി.