.
മലപ്പുറം | നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിലമ്പൂർ ജനവധി സര്‍ക്കാരിനെതിരായ വിധിയായി മാറണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടെന്നും അതിനു വേണ്ടിയാണ് യു ഡി എഫിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് അസോസിയേറ്റ് ഘടകകക്ഷിയായി അംഗീകരിക്കണമെന്നും ആവശ്യം
.
മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടെന്നും സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കുന്നുണ്ടെന്നും അതിനാല്‍ തങ്ങളെ യു ഡി എഫ് അസോസിയേറ്റ് ഘടകകക്ഷിയായി അംഗീകരിക്കണമെന്നുമാണ് ആവശ്യമെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട്.
എന്നാല്‍ ജമാഅത്തെ ഇസ്്‌ലാമി പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി പരസ്യ സംഖ്യം ഉണ്ടാക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയോട് ലീഗിന് നേരത്തെ ഉണ്ടായിരുന്ന അകല്‍ച്ച ഇപ്പോള്‍ ഇല്ലെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യം ഉന്നയിക്കാന്‍ കാരണം.