വാഷിങ്ടണ്‍: അമേരിക്കയോട് നൂതന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് പാകിസ്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് പാകിസ്താന്‍ പുതിയ സംവിധാനങ്ങള്‍ തേടിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്ക സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍വെച്ച് നൂതനപ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ആ സാങ്കേതികവിദ്യകള്‍ ഞങ്ങള്‍ക്ക് തരൂ. ഞങ്ങള്‍ അത് നിങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങാം
‘ഇന്ത്യ എങ്ങനെയാണ് ഞങ്ങള്‍ക്കുനേരെ വന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. എട്ട് വിമാനങ്ങളും 400 മിസൈലുകളും, പല രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ വിന്യസിച്ചത് നിങ്ങള്‍ കണ്ടു. ആ സാങ്കേതികവിദ്യകള്‍ ഞങ്ങള്‍ക്ക് തരൂ. ഞങ്ങള്‍ അത് നിങ്ങളുടെ കയ്യില്‍ നിന്ന് വാങ്ങാം’ – മുസാദിക് മാലിക് പറഞ്ഞു
..’നമുക്ക് വ്യോമ പ്രതിരോധം ഇല്ലായിരുന്നെങ്കില്‍, സ്‌കൂള്‍ കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് എത്രയോ മൃതദേഹങ്ങള്‍ നമ്മള്‍ പുറത്തെടുക്കേണ്ടി വരുമായിരുന്നു. അഞ്ച് മിസൈലുകള്‍ വീതമുള്ള 80 വിമാനങ്ങള്‍ നിങ്ങളെ ലക്ഷ്യമിടുമ്പോള്‍ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്, മാലിക് ചോദിച്ചു.