ബെംഗളുരുവിൽ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് അറസ്റ്റില്‍

ബെംഗളുരു| . റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് നിഖില്‍ സൊസാലെയാണ് അറസ്റ്റിലായത്. ബെംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് നിഖില്‍ സൊസാല അറസ്റ്റിലായത്. ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ് വർക്ക്സുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖില്‍ സൊസാലെ ആയിരുന്നു.

പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ബെംഗളുരു പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള അഞ്ച് ഉദ്യോഗസ്ഥരെ കര്‍ണാടക സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു.ജൂൺ 4 ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കുന്ന അപകടമുണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പടെ 11 പേർ മരണപ്പെട്ടിരുന്നു. കൂടാതെ നിരവധി പേര്‍ക്ക് പരുക്കേറ്റു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →