ഉപ്പുതറ | പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്സനെ (18)യാണ് ഉപ്പുതറ സി ഐ ജോയി മാത്യൂ അറസ്റ്റ് ചെയ്തത്. മെയ് 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു.
പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പീഡനവും വ്യക്തമായതോടെ അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോക്സോ വകുപ്പു കൂടി ചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് നിഖില്‍ ഉള്‍പ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു.14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തലിനൊടുവിലാണ് നിഖില്‍, പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സമ്മതിച്ചത്.Post mortom, report,
എസ് ഐ പി എന്‍ പ്രദീപ് , വനിത എഎസ് ഐ ജോളി ജോസഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ജിജോ പി വിജയന്‍, പി എ നിഷാദ് എന്നിവരും അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു
