ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി അധ്യാപകര്‍; മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും പരാതി നല്‍കി പിതാവ്

പത്തനംതിട്ട | മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി അധ്യാപകര്‍. ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം . കുട്ടിയെ ക്ലാസിന് പുറത്തിറക്കി മാനസികമായി പീഡിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നല്‍കി

രക്ഷാകര്‍ത്താവ് എന്ന നിലയില്‍ വലിയ മാനസിക വിഷമം ഉണ്ടാക്കിതായി പിതാവ്

താന്‍ തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടിവെട്ടാനായി കൊണ്ടുപോയതെന്നും സ്‌കൂളിന്റെ അച്ചടക്കത്തിന് ചേര്‍ന്ന രീതിയിലാണ് മുടി വെട്ടിയതെന്നും പിതാവ് പറഞ്ഞു. കുട്ടിയെ സ്‌കൂളില്‍ ക്ലാസിന് പുറത്തു നിര്‍ത്തിയത് രക്ഷാകര്‍ത്താവ് എന്ന നിലയില്‍ വലിയ മാനസിക വിഷമം ഉണ്ടാക്കിയെന്നും പിതാവ് പറഞ്ഞു.

മൂന്നര മണിക്കൂറോളം പുറത്ത് നില്‍ക്കേണ്ടിവന്നുവെന്ന് വിദ്യാര്‍ത്ഥി

രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിര്‍ത്തിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വീട്ടില്‍ നിന്നും അച്ഛനെ വിളിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ പുറത്ത് തന്നെ നില്‍ക്കണമെന്നും പറഞ്ഞു. ഒരുപാട് നേരം പുറത്ത് നില്‍ക്കേണ്ടി വന്നു. മാനസികമായി ഇത് ഒരുപാട് വേദന ഉണ്ടായി. മൂന്നര മണിക്കൂറോളം പുറത്ത് നില്‍ക്കേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍.സ്‌കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമാണിതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →