തിരുവനന്തപുരം | തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി റോഡുകളുടെ ക്രഡിറ്റിനെ ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയെന്നും പൊതുമരാമത്ത് വകുപ്പിനെതിരെ താന്‍ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെട്ടെന്നുമുളള വാര്‍ത്ത വാര്‍ത്ത തള്ളി മന്ത്രി എം ബി രാജേഷ്..താന്‍ അന്ന് മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട ഒരു പ്രധാന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും യോഗം ആറു മണി കഴിഞ്ഞാണ് അവസാനിച്ചതെന്നും അതുകൊണ്ടാണ് ഉദ്ഘടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
.സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടനത്തില്‍ തദ്ദേശ വകുപ്പിനെ അവഗണിച്ചതില്‍ എം ബി രാജേഷ് പരാതി ഉന്നയിച്ചെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഈ ഭിന്നതയെ തുടര്‍ന്നാണെന്നും വാര്‍ത്തവന്നു.
ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണ്.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണ്. തെറ്റായ വാര്‍ത്തകള്‍ ദിവസവും പാകം ചെയ്തെടുത്ത് അതുവച്ച് ഇടതുപക്ഷത്തെ ആക്രമിക്കുന്ന മാധ്യമ രീതി ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട യോഗം അഞ്ച് മണിക്ക് കഴിഞ്ഞുവെന്നത് വസ്തുതയല്ല. തദ്ദേശ വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണമായിരുന്നു. ഇടയ്ക്ക് വച്ച് ഇറങ്ങാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു.
.
