കൊച്ചി: . നാടിനും ഉറ്റവർക്കും കണ്ണീർ നോവായി കല്യാണി. മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.തങ്ങൾക്ക് പ്രിയപ്പെട്ട പോന്നോമന കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. നാടിന്റെ മുഴുവൻ വേദനയായി കല്യാണി യാത്രമൊഴി ഏറ്റുവാങ്ങി. കല്യാണിയുടെ ചേതനയറ്റ ശരീരത്തിനരികിലിരുന്നു ജേഷ്ഠൻ കാശി വാവിട്ടുകരയുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പ്രിയപ്പെട്ടവർ വേദനയിലാഴ്ന്നു.
ചൊവ്വാഴ്ച പുലർച്ചെ 2.20 ഓടെയാണ് കല്യാണിയുടെ മൃതദേഹം മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം.മെയ് 19ന് മാതാവ് സന്ധ്യ കുഞ്ഞിനെ പാലത്തിനുമുകളിൽ നിന്ന് പുഴയിൽ എറിയുകയായിരുന്നു.