ന്യൂ ഡൽഹി : ലോകമെമ്പാടുമുളള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർത്ഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുളള തമിഴ് പൗരൻ നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, കെ.വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ല്‍ അറസ്റ്റിലായ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്‍റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ 2018 ല്‍ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അതേസമയം താൻ ഇന്ത്യയില്‍ എത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ തന്‍റെ ജീവിതം അപകടത്തിലാണെന്നും ഹർജിക്കാരന്‍റെ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു