ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഹോട്ടല്‍ താജ്മഹല്‍ പാലസിനും നേരെ വ്യാജ ബോംബ് ഭീഷണി

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഹോട്ടല്‍ താജ്മഹല്‍ പാലസിനും നേരെ വ്യാജ ബോംബ് ഭീഷണി.മെയ് 16 വെള്ളിയാഴ്ച രാവിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്കാണ് ഇമെയില്‍ വഴി ഭീഷണിസന്ദേശമെത്തിയത്.

സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല

സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലും ഹോട്ടലിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി അജ്ഞാതനായ ഒരാള്‍ക്കെതിരെ കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →