കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 നവംബറില്‍ ഏറ്റുമാനൂരിലെ സ്‌കൂള്‍ ഹോസ്റ്റലിലെ താത്ക്കാലിക കെട്ടിടത്തില്‍ വച്ച് ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ സംഭവത്തിലാണ് അനില്‍ ഇക്ക (21) യെ കോടതി ശിക്ഷിച്ചത്.
ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ എസ്എച്ച് ഒ മാരായിരുന്ന സി ആര്‍ രാജേഷ് കുമാര്‍, പ്രസാദ് എബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.