തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ

ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.കരാമയിൽ മെയ് മാസം നാലിനായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച ആനിമോൾ ഗിൽഡ.കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതി പോലീസിന്റെ പിടിയിലായതാണ് വിവരം

പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇൻകാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികൾ എന്നിവർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →