സാങ്കേതിക പുരോഗതി ആയുർവേദത്തിന് രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കും : മന്ത്രി എം ബി രാജേഷ്

പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠത്തിൽ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റാർട്ടപ്പ് മിഷൻ കീഴിലുള്ള എഡ്യൂക്കേഷണൽ സ്റ്റാർട്ടപ്പ് ആയ സമദർശി കമ്മ്യൂണിക്കേഷൻസ് വികസിപ്പിച്ചതും പേറ്റന്റ് ലഭിച്ചതുമായ ആയുർവേദ പീഡിയ, ബി.എ എം എസ് വിദ്യാർത്ഥികൾക്കുള്ള എക്സാം പോയിൻറ് ഓഫ് വ്യൂ എന്നീ ആപ്ലിക്കേഷനുകൾ 48 വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്ക്കോളർ ഷിപ്പായി നൽകി. അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠം പ്രിൻസിപ്പൽ അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി അധ്യക്ഷനായിരുന്നു.

അഷ്ടാംഗം എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി ഉണ്ണി മങ്ങാട്, പാലക്കാട് അഹല്യ കോളേജ് അക്കാഡമിക് ഡയറക്ടർ ശ്രീ രജിതൻ, ചലച്ചിത്ര നടനും സാമൂഹ്യപ്രവർത്തകനുമായ എംസി തൈക്കാട് തൃശ്ശൂർ, സമദർശി കമ്മ്യൂണിക്കേഷൻസ് സി എം ഡി . വി ബി രാജൻ, എം. ഡി. സുഭദ്ര ശൂലപാണി, ഡയറക്ടർ പൗലോസ് ലൂക്കോസ്,എന്നിവർ പ്രസംഗിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ശ്രീപ്രിയ എം. സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി പ്രദീപ് നായർ നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →