വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു

അടിമാലി | വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. കൊമ്പിടിഞ്ഞാലില്‍ മെയ് 9 വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവരാണ് മരിച്ചത്. ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും സംഭവ സമയം ആരും ഇല്ലായിരുന്നു. ഇവര്‍ ഇന്നലെ (മെയ്10 ശനിയാഴ്ച) രാത്രിവീട്ടിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത് .

മരണപ്പെട്ടവരില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര കത്തി ചാമ്പലായ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസും അടിമാലി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →