ന്യൂഡല്‍ഹി | 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന കഴിഞ്ഞ ദിവസം നടത്തിയ. ആക്രമണങ്ങൾ എല്ലാം ഇന്ത്യ തകർത്തതായി സൈനിക മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . പാകിസ്താൻ പ്രയോഗിച്ച എല്ലാ ആയുധങ്ങളും ഇന്ത്യ തകര്‍ത്തതായും സൈന്യം പറഞ്ഞു. നാന്നൂറോളം ഡ്രോണുകളാണ് തകര്‍ത്തത്. പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി പാകിസ്താന് വെളിവായി.
.പാകിസ്താന്‍ നടത്തുന്നത് നിരന്തര നുണപ്രചാരണമാണെന്നും വര്‍ഗീയ മുതലെടുപ്പിനും ശ്രമം നടത്തുന്നുണ്ടെന്നും സേനാ മേധാവികൾ അറിയിച്ചു.ലോകരാജ്യങ്ങളെ പാകിസ്താന്‍ തെറ്റിദ്ധരിപ്പിക്കുന്നു. പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണെന്നും സൈനിക മേധാവികൾ പറഞ്ഞു..