ഇസ്ലാമാബാദ് | 26 പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ആണ്ഷ ഹബാസ് ഇങ്ങനെ പ്രതികരിച്ചത്. ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്ന് ഷഹബാസ് കുറ്റപ്പെടുത്തി
.ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കാര്‍ മരവിപ്പിച്ചതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന പാക് പ്രധാന മന്ത്രിയുടെ പ്രസ്താവന ഉണ്ടായത് . വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്ന് ഷഹബാസ് കുറ്റപ്പെടുത്തി . പഹല്‍ഗാമിലുണ്ടായ ഈ ദുരന്തം നിരന്തരമായ കുറ്റപ്പെടുത്തലുകളുടെ മറ്റൊരു ഉദാഹരണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
.
ജലം പാകിസ്താന്റെ ഒരു സുപ്രധാന ദേശീയ താല്‍പ്പര്യമാണ്, എന്ത് വിലകൊടുത്തും എല്ലാ സാഹചര്യങ്ങളിലും അതിന്റെ ലഭ്യത സംരക്ഷിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കുമെന്നും ഷഹബാസ് പറഞ്ഞു. .
