റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ

April 23, 2025 - 5:32 am

ന്യൂഡല്‍ഹി |കേരള ഹൈക്കോടതിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ വിനോദയാത്രക്ക് പോയത്. ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണമുണ്ടായത്. 26 പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം

ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.

വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരര്‍ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികള്‍ എത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു . പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *