തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ്റെ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കെ.പി.എം.എസ്സ് 717 നടമ ശാഖയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ.അംബ്ദേക്കറുടെ 134 -ാം ജയന്തി ആഘോഷം നടത്തി ശാഖാ പ്രസിഡൻ്റ് പി.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു.
ശാഖയിലെ മുതിർന്ന അംഗങ്ങളായ സി.ടി.വേലായുധൻ, എം.എ.ശശി, സുപ്രൻ കൊറ്റേരിയിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു, യൂണിയൻ സെക്രട്ടറി എ.വി. ബൈജു മുഖ്യ പ്രഭാക്ഷണം നടത്തി സജീഷ് .ടി.വി, ബിനീഷ് .പി.എം, ശ്യാം.എം.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണം നടത്തി ദീപാലങ്കാരമൊരുക്കി