ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. .അനുഷ(27)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെ ആശുപത്രിയില്‍ എത്തിച്ചു
ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു
നഗരത്തില്‍ ഫാസ്റ്റ്ഫുഡ് ഭക്ഷണശാല നടത്തുന്ന ഗ്വാനേശ്വരും അനുഷയും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു എന്നാല്‍, ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു