സുപ്രീംകോടതിയിലെ ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും

ഡല്‍ഹി: ചീഫ് ജസ്റ്റീസ് അടക്കം സുപ്രീംകോടതിയിലെ 33 സിറ്റിംഗ് ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും..കഴിഞ്ഞ ദിവസം നടന്ന ഫുള്‍കോർട്ട് യോഗത്തിലാണു തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം യോഗം പാസാക്കി. ഭാവിയിലെ സുപ്രീംകോടതി ജഡ്ജിമാർക്കും ഈ തീരുമാനം ബാധകമാകും.

നിയമസംവിധാനത്തിനു നേരേ വിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്ന് അനധികൃതമായി പണം കണ്ടെത്തിയതിനെത്തുടർന്ന്രാജ്യത്തെ നിയമ സംവിധാനത്തിനു നേരേ വിമർശനങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ തീരുമാനം.സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് നിർബന്ധമായിരുന്നില്ല. 2009 ലാണ് ജഡ്ജിമാർക്ക് തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ പങ്കുവയ്ക്കാമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവച്ചത്. എന്നാല്‍ ഇതു ജഡ്ജിമാരുടെ വിവേചനാധികാര പരിധിയിലായിരുന്നു. താത്പര്യമുള്ളവർക്കു മാത്രം വിവരങ്ങള്‍ പങ്കുവച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇതു നിർബന്ധമാക്കാനാണ് തീരുമാനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →