ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. 2024 മാർച്ച് 25 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.
.ആരോഗ്യ വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയില്‍ കുട്ടികളെ സന്ദർശിച്ച് വിവരം ശേഖരിച്ചു. പുനരധിവാസ കേന്ദ്രത്തില്‍നിന്ന് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. അനാഥരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമായ 147 കുട്ടികളാണ് ഈ കേന്ദ്രത്തിലുള്ളത്


