പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മാർച്ച് 21ന് ഉച്ചയ്ക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് കുട്ടിക്ക് മദ്യം നല്‍കിയത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചതായി പരാതിയുണ്ട്.

ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു

മദ്യം കഴിച്ച കുട്ടി മയങ്ങി വീണു. ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചു. അപ്പോൾ, മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞു. വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →