ദുബൈ| കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ച് പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു. മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.2024 ഏപ്രിൽ 16ന്, കൊക്കകോള അരീനയ്ക്ക് സമീപം ആയിരുന്നു രക്ഷാ പ്രവർത്തനം.
കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഇന്ത്യയിലെ മീററ്റിലെ ഒരു ചെറിയ പട്ടണമായ ഫലൗഡയിൽ നിന്നുള്ള ട്രെയിനി ഓഡിറ്റർ ശഹവാസ് ഖാൻ കാറിന്റെ ഗ്ലാസ് പൊട്ടിയതിന്റെയും വീഴ്ചയുടെയും ആഘാതം ഉണ്ടായിരുന്നിട്ടും രക്ഷകനായി. വാഹനത്തിനകത്ത് രണ്ട് അറബ് പുരുഷന്മാർ, ഒരു ഇന്ത്യൻ സ്ത്രീ, ഒരു ഇന്ത്യൻ യുവാവ്, ഒരു ഫിലിപ്പീൻസ് സ്വദേശി എന്നിവരായിരുന്നു. അവരെ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു. ഈ നിസ്വാർഥ പ്രവൃത്തിയിലൂടെ അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ടായി.
.
ദുബൈ പോലീസ് ഖാനെ മെഡലും 1,000 ദിർഹം ക്യാഷ് അവാർഡും നൽകി ആദരിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ ധീരപ്രവൃത്തിയെ അംഗീകരിച്ചു സർട്ടിഫിക്കറ്റും മെഡലും ചെക്കും സമ്മാനിച്ചു.