ലക്നോ: ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ 66കാരനായ കൃഷ്ണ ശേഖർ റാണയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലെ യുപി ഗേറ്റിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒരു തിരിച്ചറിയൽ കാർഡും 46 വിസിറ്റിംഗ് കാർഡുകളും കണ്ടെത്തി.
ഭാരതീയ ന്യായ സംഹിത (BNS) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കൃഷ്ണ ശേഖർ റാണയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ട്രാൻസ് ഹിൻഡൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (DCP) നിമിഷ് പാട്ടീൽ അറിയിച്ചു.
ചോദ്യം ചെയ്യലിൽ താൻ നാല് സർവകലാശാലകളുടെ വൈസ് ചാൻസലറാണെന്ന് അവകാശപ്പെട്ടു.
സുവോളജി പ്രൊഫസറായിരുന്ന ഇയാൾക്ക് ആഗ്രയിലെ കൃഷ്ണ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനവും രാജസ്ഥാനിൽ ഒരു റിസോർട്ടും സ്വന്തമായുണ്ട്. ചോദ്യം ചെയ്യലിൽ താൻ നാല് സർവകലാശാലകളുടെ വൈസ് ചാൻസലറാണെന്ന് അവകാശപ്പെട്ടതായും പോലീസ് വ്യക്തമാക്കി